
ഖരഗ്പൂർ: ഐഐടി-ഖരഗ്പൂരിൽ ഗവേഷകൻ ആത്മഹത്യ ചെയ്തു(suicide). ഐഐടിയിലെ ബിആർ അംബേദ്കർ ഹാളിലാണ് ഗവേഷകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ജാർഖണ്ഡ് സ്വദേശിയായ ഹർഷ്കുമാർ പാണ്ഡെ (27) ആണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നത്. മൃതദേഹം ഐഐടി ഖരഗ്പൂരിലെ ബിസി റോയ് ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം ഈ വർഷം ഖരഗ്പൂർ ഐഐടിയിൽ നടന്ന ആറാമത്തെ കേസാണിതെന്ന് പോലീസ് പറഞ്ഞു.