ഓപ്പറേഷൻ സിന്ധു: രക്ഷാ ദൗത്യം തുടരുന്നു, ഇന്ന് പുലർച്ചെ 282 ഇന്ത്യക്കാർ കൂടി ഡൽഹിയിലെത്തി; ഇതോടെ തിരിച്ചെത്തിയവരുടെ എണ്ണം 2,858 ആയി | Operation Sindhu

ഓപ്പറേഷൻ സിന്ധുവിന് കീഴിൽ നാട്ടിൽ എത്തിയവരുടെ എണ്ണം 2,858 ആയി.
Operation Sindhu
Published on

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഇറാനിലും ഇസ്രയേലിലും കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ രാജ്യത്ത് തിരിച്ചെത്തിക്കാനുള്ള ഒപ്പേറഷൻ സിന്ധു രക്ഷാപ്രവർത്തനം തുടരുന്നു(Operation Sindhu). സംഘർഷബാധിത ഇറാനിൽ കുടുങ്ങിയ 282 ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുള്ള പ്രത്യേക വിമാനം ഇന്ന് പുലർച്ചെ ന്യൂഡൽഹിയിൽ എത്തി. ഇതോടെ ഓപ്പറേഷൻ സിന്ധുവിന് കീഴിൽ നാട്ടിൽ എത്തിയവരുടെ എണ്ണം 2,858 ആയി. വിദേശകാര്യ മന്ത്രാലയം എക്സ് പോസ്റ്റിലൂടെയാണ് ഇതിന് സ്ഥിരീകരണം നടത്തിയത്.

"ജൂൺ 25 ന് പുലർച്ചെ 00:01 ന് മഷാദിൽ നിന്ന് ന്യൂഡൽഹിയിൽ എത്തിയ പ്രത്യേക വിമാനത്തിൽ 282 ഇന്ത്യൻ പൗരന്മാരെ ഇറാനിൽ നിന്ന് ഒഴിപ്പിച്ചു. ഇതോടെ 2858 ഇന്ത്യൻ പൗരന്മാരെ ഇറാനിൽ നിന്ന് നാട്ടിലേക്ക് കൊണ്ടുവന്നു" - വിദേശകാര്യ മന്ത്രാലയം എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.

അതേസമയം ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം രൂക്ഷമാതോടെ കഴിഞ്ഞ ദിവസം വെടിനിർത്തൽ കരാർ നിലവിൽ വന്നു. എന്നാൽ ഇരു രാജ്യങ്ങളും ഇത് ലംഘിച്ചതായാണ് വിവരം.

Related Stories

No stories found.
Times Kerala
timeskerala.com