
ന്യൂഡൽഹി: ദീർഘദൂര തീവണ്ടികളിലെ ടോയ്‌ലറ്റ് ശുചിത്വത്തിൽ ഇന്ത്യൻ റെയിൽവേ യാത്രക്കാർ അതൃപ്തരാണെന്ന് റിപ്പോർട്ട്(Indian Railways). കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) നടത്തിയ സർവേയിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്.
16 റെയിൽവേ സോണുകളിൽ നിന്ന് ഓഡിറ്റ് ഓഫീസുകൾ തിരഞ്ഞെടുത്ത 96 ട്രെയിനുകളിലെ 2,426 ഓൺബോർഡ് യാത്രക്കാരിലാണ് സർവേ നടത്തിയത്. റിപ്പോർട്ട് പ്രകാരം 50% ത്തിലധികം യാത്രക്കാരും ഓൺ-ബോർഡ് ഹൗസ് കീപ്പിംഗ് സേവനങ്ങളിൽ അതൃപ്തരാണ്.
അതേസമയം ഇത് സംബന്ധിച്ച് റയിൽവേയ്ക്ക് ലഭിച്ച 89% പരാതികളും പരിഹരിക്കപ്പെട്ടതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2018 മുതൽ 2023 വരെയുള്ള കാലയളവിൽ നടത്തിയ സർവേയിലാണ് വിവരങ്ങൾ പുറത്തു വന്നത്.