
ശ്രീനഗർ: വടക്കൻ കശ്മീരിലെ അടയാളപ്പെടുത്താത്ത ശവക്കുഴികളിൽ 90%വും വിദേശ, തദ്ദേശീയ തീവ്രവാദികളുടേതാണെന്ന് റിപ്പോർട്ട്(terrorists). കശ്മീർ ആസ്ഥാനമായുള്ള സേവ് യൂത്ത് സേവ് ഫ്യൂച്ചർ ഫൗണ്ടേഷൻ (SYSFF) നടത്തിയ പഠനത്തെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്.
'അൺറാവലിംഗ് ദി ട്രൂത്ത്: എ ക്രിട്ടിക്കൽ സ്റ്റഡി ഓഫ് അൺമാർക്കഡ് ആൻഡ് അൺഐഡന്റിഫൈഡ് ഗ്രേവ്സ് ഇൻ കശ്മീർ വാലി' എന്ന റിപ്പോർട്ടിൽ വടക്കൻ കശ്മീരിലെ ബാരാമുള്ള, കുപ്വാര, ബന്ദിപോറ, മധ്യ കശ്മീരിലെ ഗന്ദർബാൽ എന്നീ അതിർത്തി ജില്ലകളിലുടനീളമുള്ള 373 ശ്മശാനങ്ങൾ ഗവേഷകർ നേരിട്ട് പരിശോധന നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്.