ഇന്ത്യൻ സൈന്യത്തിന് കരുത്തേകാൻ അടുത്ത ആഴ്ചയോടെ യു.എസിൽ നിന്ന് 3 അപ്പാച്ചെ ഹെലികോപ്റ്ററുകൾ എത്തുമെന്ന് റിപ്പോർട്ട് | Indian Army

ഇന്ത്യൻ വ്യോമസേനയുടെ ഹിൻഡൺ വ്യോമസേനാ സ്റ്റേഷനിലാണ് ചോപ്പറുകൾ ഇറങ്ങുക.
Indian Army
Published on

ന്യൂഡൽഹി: ഇന്ത്യൻ കരസേനയുടെ വ്യോമ പ്രതിരോധ ശേഷിക്ക് കരുത്ത് പകരാൻ അടുത്ത ആഴ്ചയോടെ അമേരിക്കയിൽ നിന്ന് ആധുനിക അപ്പാച്ചെ എ.എച്ച് -64 ഇ ആക്രമണ ഹെലികോപ്റ്ററുകളുടെ ആദ്യ ബാച്ച് എത്തുമെന്ന് റിപ്പോർട്ട്(Indian Army). ജൂലൈ 21 ന് ഇന്ത്യയിൽ ഇറങ്ങുമെന്നാണ് പുറത്തു വരുന്ന വിവരം.

ഇന്ത്യൻ വ്യോമസേനയുടെ ഹിൻഡൺ വ്യോമസേനാ സ്റ്റേഷനിലാണ് ചോപ്പറുകൾ ഇറങ്ങുക. ജോധ്പൂരിൽ ആർമി ഏവിയേഷൻ കോർപ്സ് 451 ആർമി ഏവിയേഷൻ സ്ക്വാഡ്രൺ സ്ഥാപിച്ച് ഒന്നരവര്ഷങ്ങള്ക്ക് ശേഷമാണ് മൂന്ന് ആക്രമണ ഹെലികോപ്റ്ററുകൾ ഇന്ത്യയിൽ എത്തുന്നത്.

ഇത് സംബന്ധിച്ച കരാർ 2020 ൽ ഡൊണാൾഡ് ട്രംപിന്റെ ന്യൂഡൽഹി സന്ദർശന വേളയിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി ഒപ്പിട്ടിരുന്നു. എന്നാൽ പിന്നീട് പലകാരണങ്ങൾ കൊണ്ട് ആക്രമണ ഹെലികോപ്റ്ററുകൾ കൈമാറാൻ കഴിഞ്ഞിരുന്നില്ല.

Related Stories

No stories found.
Times Kerala
timeskerala.com