
മുംബൈ: ഇന്ത്യൻ സിനിമ മേഖലയ്ക്ക് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ പ്രശസ്ത സംവിധായകൻ ശ്യാം ബെനഗൽ അന്തരിച്ചു. 90 വയസ്സായിരുന്നു. ഇന്ന് വൈകിട്ട് 6.30ഓടെ മുംബൈയിൽ വെച്ചായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖം കാരണം ചികിത്സയിലായിരുന്നു. മകൾ പിയ ബെനഗൽ ആണ് മരണ വിവരം അറിയിച്ചത്.
സമാന്തര സിനിമയുടെ തുടക്കക്കാരനായി പലപ്പോഴും കണക്കാക്കപ്പെടുന്ന ശ്യാം ബെനഗൽ, 1970 കൾക്ക് ശേഷമുള്ള ഏറ്റവും മികച്ച ചലച്ചിത്രകാരന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു.
1934 ഡിസംബർ 14ന് ഹൈദരാബാദിൽ ജനിച്ചു. കോപ്പി റൈറ്റർ ആയാണ് കരിയർ ആരംഭിച്ചത്. 1962-ൽ ഗുജറാത്തി ഭാഷയിൽ ഡോക്യുമെന്‍ററി ചിത്രം ഘേർ ബേത്ത ഗംഗ (ഗംഗയുടെ വാതിൽക്കൽ) പുറത്തിറക്കി. 70കളിലും 80കളിലും പുറത്തിറങ്ങിയ അങ്കുർ, മാണ്ഡി, മന്ഥൻ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായി.