Description
Digital Voice of Kerala
Friday, March 13, 2026

Digital Voice of Kerala
HomeNationalഅമിത് ഷായ്‌ക്കെതിരായ പരാമർശം: രാഹുൽ ഗാന്ധി ഇന്ന് സുൽത്താൻപൂർ കോടതിയിൽ ഹാജരാകും...

അമിത് ഷായ്‌ക്കെതിരായ പരാമർശം: രാഹുൽ ഗാന്ധി ഇന്ന് സുൽത്താൻപൂർ കോടതിയിൽ ഹാജരാകും | Amit Shah

🎙️ Latest Podcast

സുൽത്താൻപൂർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധി ഇന്ന് ഉത്തർപ്രദേശിലെ സുൽത്താൻപൂർ എം.പി-എം.എൽ.എ കോടതിയിൽ ഹാജരാകും. കേസിൽ മൊഴി രേഖപ്പെടുത്തുന്നതിനായി കോടതി നേരിട്ട് ഹാജരാകാൻ രാഹുലിന് അവസാന അവസരം നൽകിയിരിക്കുകയാണ്.(Remarks against Amit Shah, Rahul Gandhi to appear in court today)

2018 ഓഗസ്റ്റിൽ കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ അമിത് ഷായ്‌ക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ ‘കൊലയാളി’ പരാമർശമാണ് കേസിന് ആധാരം. ബിജെപി പ്രവർത്തകനായ വിജയ് മിശ്രയാണ് 2018 ഒക്ടോബറിൽ കേസ് ഫയൽ ചെയ്തത്.

2024 ഫെബ്രുവരിയിൽ കേസിൽ രാഹുൽ ഗാന്ധിക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടർന്ന് 2024 ജൂലൈയിൽ അദ്ദേഹം കോടതിയിൽ ഹാജരായി തന്റെ മേലുള്ള ആരോപണങ്ങൾ നിഷേധിച്ചിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.