മതപരിവർത്തനം: "ചങ്കൂർ ബാബയ്ക്ക് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 200 കോടിയിലധികം വിദേശ ഫണ്ട് ലഭിച്ചു" - ഭീകരവിരുദ്ധ സ്ക്വാഡ് | Religious conversion
ലഖ്‌നൗ: മതപരിവർത്തന ആവശ്യങ്ങൾക്കായി ചങ്കൂർ ബാബയ്ക്ക് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 200 കോടിയിലധികം വിദേശ ഫണ്ട് ലഭിച്ചതായി ഭീകരവിരുദ്ധ സ്ക്വാഡ് വ്യക്തമാക്കി(Changur Baba). ഇയാളുടെ പേരിൽ ഇതിനായി നേപ്പാളിന്റെ അതിർത്തി ജില്ലകളായ കാഠ്മണ്ഡു, നവാൽപരസി, രൂപാന്ദേഹി, ബങ്കെ എന്നിവിടങ്ങളിൽ 100 ലധികം ബാങ്ക് അക്കൗണ്ടുകൾ തുറന്നിട്ടുണ്ടെന്ന് അന്വേഷണ ഏജൻസി കണ്ടെത്തി. പാകിസ്ഥാൻ, ദുബായ്, സൗദി അറേബ്യ, തുർക്കി തുടങ്ങിയ മുസ്ലീം രാജ്യങ്ങളിൽ നിന്നാണ് അക്കൗണ്ടുകളിലേക്ക് പണം വന്നതെന്നാണ് വിവരം.
ഇത് ഉത്തർപ്രദേശിലെ ബൽറാംപൂർ, ശ്രാവസ്തി, ബഹ്‌റൈച്ച്, ലഖിംപൂർ തുടങ്ങിയ നിരവധി ജില്ലകളിൽ മതപരിവർത്തനത്തിന് ഉപയോഗിച്ചതായാണ് വിവരം. ബീഹാർ ജില്ലകളായ മധുബാനി, സീതാമർഹി, പൂർണിയ, കിഷൻഗഞ്ച്, ചമ്പാരൻ, സുപോൾ എന്നിവിടങ്ങളിൽ നിന്നുള്ള ഏജന്റുമാർ നേപ്പാളിൽ നിന്നുള്ള ഫണ്ട് കള്ളക്കടത്തിൽ പങ്കാളികളാണെന്നും സൂചനയുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.