റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി നിർത്തി റിലയൻസ് റിഫൈനറി: കാരണം US ഉപരോധം | Russian crude oil

അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചുകൊണ്ട് ഈ നടപടി
റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി നിർത്തി റിലയൻസ് റിഫൈനറി: കാരണം US ഉപരോധം | Russian crude oil
Published on

ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ റിഫൈനറിയിലേക്ക് റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത് നിർത്തിവെച്ചു. റഷ്യൻ എണ്ണക്കമ്പനികൾക്ക് അമേരിക്ക ഏർപ്പെടുത്തിയ പുതിയ ഉപരോധം ഇന്ന് നിലവിൽ വന്ന സാഹചര്യത്തിലാണ് റിലയൻസിന്റെ ഈ സുപ്രധാന തീരുമാനം.(Reliance Refinery stops importing Russian crude oil)

വിദേശത്തേക്ക് എണ്ണ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന ലോകത്തിലെ തന്നെ വലിയ റിഫൈനറികളിലൊന്നാണ് റിലയൻസിന്റേത്. റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്ത് സംസ്കരിച്ച ശേഷം ഉത്പന്നങ്ങൾ മറ്റ് വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതാണ് റിലയൻസിന്റെ രീതി.

കഴിഞ്ഞ മാസം യു.എസ്. പ്രഖ്യാപിച്ച ഉപരോധം ഇന്ന് (നവംബർ 21) നിലവിൽ വന്നതോടെയാണ് റിലയൻസ് ഇറക്കുമതി നിർത്തിയത്. റഷ്യയിലെ രണ്ട് പ്രമുഖ എണ്ണക്കമ്പനികൾക്കാണ് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയത്. റഷ്യൻ എണ്ണയുമായി ബന്ധപ്പെട്ട വ്യാപാരങ്ങളിൽ ഏർപ്പെടുന്നത് യു.എസ്. ഉപരോധത്തിന് കാരണമായേക്കാം എന്നതിനാലാണ് അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചുകൊണ്ട് റിലയൻസ് ഈ നടപടി സ്വീകരിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com