'രാഹുൽ ഗാന്ധിയുമായുള്ള ബന്ധം രാഷ്ട്രീയത്തിനപ്പുറം, മറ്റാരെയും സഹോദരനെന്ന് വിളിക്കാറില്ല': MK സ്റ്റാലിൻ | Rahul Gandhi

ഡിഎംകെ സഖ്യം ഉപേക്ഷിക്കണമെന്ന ചിലരുടെ ആവശ്യത്തിനിടയിലാണ് ഈ പ്രസ്താവന
'രാഹുൽ ഗാന്ധിയുമായുള്ള ബന്ധം രാഷ്ട്രീയത്തിനപ്പുറം, മറ്റാരെയും സഹോദരനെന്ന് വിളിക്കാറില്ല': MK സ്റ്റാലിൻ | Rahul Gandhi
Published on

ചെന്നൈ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായുള്ള തന്റെ സൗഹൃദം രാഷ്ട്രീയപരമായ സഖ്യത്തിനപ്പുറമുള്ളതാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ. രാഹുൽ തന്നോട് പ്രകടിപ്പിക്കുന്ന സ്നേഹം വാക്കുകൾക്കതീതമാണ്. മറ്റൊരു നേതാവിനെയും താൻ സഹോദരൻ എന്ന് വിളിക്കാറില്ലെന്നും, രാഹുൽ ഫോണിൽ വിളിക്കുമ്പോൾ പോലും തന്നെ സഹോദരൻ എന്നാണ് അഭിസംബോധന ചെയ്യുന്നതെന്നും സ്റ്റാലിൻ പറഞ്ഞു.(Relationship with Rahul Gandhi goes beyond politics, says MK Stalin)

ഒരു കോൺഗ്രസ് മുൻ എംഎൽഎയുടെ കൊച്ചുമകന്റെ വിവാഹച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു സ്റ്റാലിൻ. രാഹുൽ ഗാന്ധിയുമായുള്ള ബന്ധം ഇപ്പോൾ ആശയപരമായ വ്യക്തതയുള്ള സൗഹൃദമായി വളർന്നുകഴിഞ്ഞു. കോൺഗ്രസും ഡിഎംകെയും മുൻപ് വ്യത്യസ്ത വഴികളിൽ സഞ്ചരിച്ചിട്ടുണ്ടെങ്കിലും, ഇപ്പോൾ ഒരേ ആശയത്തിനായി, രാജ്യത്തിന്റെ നന്മയ്ക്കാണ് നിലകൊള്ളുന്നത്. അതുകൊണ്ട് തന്നെ സഖ്യം ഒറ്റക്കെട്ടാണെന്നും സ്റ്റാലിൻ വ്യക്തമാക്കി.

തമിഴ്‌നാട് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ ഡിഎംകെ സഖ്യം ഉപേക്ഷിക്കണമെന്ന ആവശ്യം ഉയർത്തുന്നതിനിടെയാണ് സ്റ്റാലിന്റെ ഈ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.

Related Stories

No stories found.
Times Kerala
timeskerala.com