തിരുവനന്തപുരം : ചെങ്കോട്ട സ്ഫോടനത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്നും ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
കേന്ദ്രസർക്കാരിനും ആഭ്യന്തരവകുപ്പിനും ഗുരുതര വീഴ്ചയുണ്ടായി. 2008 മുംബൈ ഭീകരാക്രമണത്തിൽ അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന ശിവരാജ് പാട്ടീൽ രാജിവച്ച കീഴ്വഴക്കമുണ്ട്. ബിജെപി ഭരണത്തിൽ പൗരന്മാരുടെ ജീവനും സ്വത്തിനും സുരക്ഷയില്ലാതായെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി.