
മഹാരാഷ്ട്ര: മുംബൈയിൽ കനത്ത തുടരുന്നു(heavy rain). വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലേർട്ട് പ്രഖ്യാപിച്ചു. സൗത്ത് മുംബൈയുടെ ചില ഭാഗങ്ങൾ നിലവിൽ വെള്ളത്തിനടിയിലാണെന്നാണ് റിപ്പോർട്ട്. ഇതേ തുടർന്ന് പ്രദേശത്ത് ഗതാഗത തടസം നേരിടുന്നുണ്ട്.
ലോക്കൽ ട്രെയിനുകൾ ഓടുന്നുണ്ടെങ്കിലും പലയിടങ്ങളിലും ട്രാക്ക് വെള്ളത്തിനടിയിലാണ്. മുംബൈയിലെ 7 തടാകങ്ങളും 90% നിറഞ്ഞ അവസ്ഥയിലാണുള്ളത്. ജുഹു, മറൈൻ ഡ്രൈവ്, വോർലി സീ ഫെയ്സ് തുടങ്ങിയ തീരദേശ മേഖലകളിൽ വേലിയേറ്റ സമയത്ത് ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.