Description
Digital Voice of Kerala
Wednesday, April 1, 2026

Digital Voice of Kerala
HomeNationalആകാശ യാത്രയ്ക്ക് ഇനി 'തീവില': വിമാന ഇന്ധനത്തിന് റെക്കോർഡ് വർദ്ധനവ്, ടിക്കറ്റ്...

ആകാശ യാത്രയ്ക്ക് ഇനി ‘തീവില’: വിമാന ഇന്ധനത്തിന് റെക്കോർഡ് വർദ്ധനവ്, ടിക്കറ്റ് നിരക്കുകൾ കുതിച്ചുയർന്നേക്കും | ATF price

🎙️ Latest Podcast

ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധം ആഗോള വിപണിയെ പിടിച്ചുലയ്ക്കുമ്പോൾ രാജ്യത്ത് വിമാന ഇന്ധന വിലയിൽ സമാനതകളില്ലാത്ത വർദ്ധനവ്. ചരിത്രത്തിലാദ്യമായി വിമാന ഇന്ധനവില കിലോലിറ്ററിന് 2 ലക്ഷം രൂപ കടന്നു. ഇതോടെ ആഭ്യന്തര, അന്തർദ്ദേശീയ വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരുമെന്ന് ഉറപ്പായി.(Record increase in ATF price, Air ticket prices may soar)

ഡൽഹിയി ഇന്ധനവില ഒരു കിലോലിറ്ററിന് 2,07,341 രൂപയായി. മാർച്ചിലെ വില 96,638 രൂപ ആയിരുന്നു. അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവിലയിലുണ്ടായ കുതിച്ചുചാട്ടമാണ് ഈ റെക്കോർഡ് വർദ്ധനവിന് കാരണം. ആഭ്യന്തര സർവീസുകൾക്ക് 115 ശതമാനവും അന്താരാഷ്ട്ര സർവീസുകൾക്ക് 107 ശതമാനവും ഇന്ധനവില വർദ്ധിച്ചിട്ടുണ്ട്.

വിമാന കമ്പനികളുടെ പ്രവർത്തനച്ചെലവിന്റെ വലിയൊരു ഭാഗം ഇന്ധനത്തിനായതിനാൽ, ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നേക്കാൻ സാധ്യതയുണ്ട്. ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകൾ നിശ്ചയിക്കുന്നതിൽ സർക്കാരിനുണ്ടായിരുന്ന നിയന്ത്രണം നേരത്തെ നീക്കിയിരുന്നു. ഇതോടെ വിമാനക്കമ്പനികൾക്ക് സ്വതന്ത്രമായി നിരക്ക് വർദ്ധിപ്പിക്കാൻ സാധിക്കും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.