മധ്യപ്രദേശിൽ റിയൽ എസ്റ്റേറ്റ് ഇടപാട്: ജബൽപൂർ സ്വദേശിയായ സ്ത്രീയ്ക്ക് നഷ്ടമായത് 14 ലക്ഷം രൂപ; അന്വേഷണം ആരംഭിച്ച് പോലീസ് | Real estate deal

സംഭവത്തിൽ മധുബാല തിവാരി എന്ന സ്ത്രീയാണ് കബളിപ്പിക്കപ്പെട്ടത്.
Fraudulent microfinance
Published on

ജബൽപൂർ: മധ്യപ്രദേശിൽ സഞ്ജീവ്‌നി നഗർ സ്വദേശിയായ സ്ത്രീയിൽ നിന്നും 14 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി(Real estate deal). പ്രദേശത്തെ ഒറ്റനില വീട് വിൽക്കാമെന്ന് പറഞ്ഞ രണ്ടംഗ സംഘമാണ് പണം തട്ടിയത്.

സംഭവത്തിൽ മധുബാല തിവാരി എന്ന സ്ത്രീയാണ് കബളിപ്പിക്കപ്പെട്ടത്. പ്രതികൾ കൈമാറിയ സ്ഥലവും രേഖകളും പരിശോധിച്ച ശേഷം, മധുബാല ആദ്യം 21,000 രൂപ പണമായി നൽകി. തുടർന്ന് 3 ലക്ഷം രൂപയും 7 ലക്ഷം രൂപയും തുടർന്ന് 4 ലക്ഷം രൂപയും 3 തവണകളായി കൈമാറുകയായിരുന്നു.

എന്നാൽ, പ്രതി സ്വത്ത് രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ചതോടെയാണ് കബളിപ്പിക്കപ്പെട്ടതായി മനസിലായത്. ഇതോടെ സഞ്ജീവ്‌നി നഗർ പോലീസ് സ്റ്റേഷനിൽ സ്ത്രീ രേഖാമൂലമുള്ള പരാതി നൽക്കായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷ്ണമാരംഭിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com