ലഖ്നൗവിൽ ഫേസ്ബുക്ക് ലൈവിനിടെ റിയൽ എസ്റ്റേറ്റ് വ്യാപാരി ജീവനൊടുക്കി |suicide death

കടക്കെണിയെത്തുടർന്നാണ് ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം.
suicide death
Published on

ലക്നൗ : ഉത്തർപ്രദേശിൽ ഫേസ്ബുക്ക് ലൈവിനിടെ റിയൽ എസ്റ്റേറ്റ് വ്യാപാരി ആത്മഹത്യ ചെയ്‌തു. ലഖ്നൗ സ്വദേശിയായ ബിസിനസുകാരനാണ് സ്വയം വെടിയുതിർത്ത് മരിച്ചത്. കടക്കെണിയെത്തുടർന്നാണ് ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം. മരിച്ചയാളുടെ വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല.

ഫേസ്ബുക്ക് ലൈവിൽ കടബാധ്യതകളെപ്പറ്റി പറഞ്ഞതിനു ശേഷമായിരുന്നു ആത്മഹത്യ. പ്രമേഹരോഗിയായ മകൾക്ക് ഇൻസുലിൻ കുത്തിവെയ്പെടുക്കാൻ പോലും പണമില്ലെന്ന് ഇയാൾ ലൈവിനിടെ പറഞ്ഞിരുന്നു.

ലൈവ് കാണുന്നവരോട് തന്റെ കുടുംബത്തെ സഹായിക്കണമെന്നും ഇയാൾ അഭ്യർഥിച്ചിരുന്നു. ഫെയ്സ്ബുക്ക് ലൈവ് കണ്ട് കുടുംബാഗങ്ങൾ പൊലീസിൽ വിവരമറിയിച്ച്. ഇതേ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് വ്യാപാരിയുടെ മൃതദേഹമാണ് കണ്ടത്.

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് എങ്ങനെ ഇയാൾ കൈക്കലാക്കി എന്നതുൾപ്പെടെ അന്വേഷിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com