
കൊൽക്കത്ത: രാജിസന്നദ്ധത അറിയിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നീതിക്കു വേണ്ടി അധികാരമൊഴിയാമെന്നാണ് മമത പ്രഖ്യാപിച്ചത്.
പ്രതിഷേധം നടത്തുന്ന ഡോക്ടർമാർ തുടർച്ചയായ രണ്ടാംദിവസവും യോഗം ബഹിഷ്‍കരിച്ചതിന് പിന്നാലെയായിരുന്നു മമതയുടെ പ്രഖ്യാപനം. കൊൽക്കത്തയിലെ വനിത ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിലാണ് ഡോക്ടർമാർ പ്രതിഷേധം നടത്തുന്നത്.