ബെംഗളുരു: ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 11 ആയി. 50-ലധികം പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു. ഇഷ്ട ടീമിലെ മുഴുവൻ താരങ്ങളെയും ഒരുമിച്ച് കാണാൻ വേണ്ടി ആരാധക വൃന്ദം ഒത്തുകൂടിയപ്പോഴാണ് ഈ ദുരന്തം ഉണ്ടായത്. (RCB victory parade Live Updates)
പരിക്കേറ്റവർ ബൗറിംഗ് ആശുപത്രിയിലും ലേഡി കഴ്സൺ ആശുപത്രിയിലുമായി ചികിത്സ തേടി. മൂന്ന് പേരുടെ നില ഗുരുതരമാണ് എന്നാണ് വിവരം. മരിച്ചവരിൽ ഒരു സ്ത്രീയുമുണ്ട്.
ബെംഗളൂരു പോലെയൊരു സ്ഥലത്ത് ഇത്ര പെട്ടെന്ന് വലിയ ആഘോഷം സംഘടിപ്പിച്ചത് വൻ സുരക്ഷാവീഴ്ചയെന്നാണ് കരുതുന്നത്.