റിപ്പോ നിരക്ക് 25 BPS കുറച്ച് RBI: നിരക്ക് 5.25 ശതമാനമായി | RBI

മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിനു ശേഷമാണ് ഈ തീരുമാനം
RBI cuts repo rate by 25 bps, Rate to 5.25 percent
Updated on

മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ.) റിപ്പോ നിരക്ക് 25 ബേസിസ് പോയിൻ്റ് കുറച്ചു. ഇതോടെ റിപ്പോ നിരക്ക് 5.25 ശതമാനമായി നിലവിൽ വന്നു. ആർ.ബി.ഐ. ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിനു ശേഷമാണ് ഈ സുപ്രധാന പ്രഖ്യാപനം.(RBI cuts repo rate by 25 bps, Rate to 5.25 percent)

രാജ്യത്തെ പണപ്പെരുപ്പം താഴ്ന്ന നിലയിലെത്തിയതോടെയാണ് ആർ.ബി.ഐ. പലിശ നിരക്ക് കുറയ്ക്കാൻ തീരുമാനിച്ചത്. ഫെബ്രുവരി മാസം മുതൽ മൂന്ന് തവണയായി 100 ബേസിസ് പോയിൻ്റ് കുറച്ചതിനു ശേഷമാണ് ഈ പുതിയ നീക്കം.

റിപ്പോ നിരക്ക് കുറച്ചതോടെ ബാങ്കുകൾ ഭവന വായ്പയടക്കമുള്ള മറ്റ് വായ്പകളുടെ പലിശ നിരക്കുകൾ കുറയ്ക്കാൻ സാധ്യതയുണ്ട്, ഇത് സാമ്പത്തിക രംഗത്തിന് ഉണർവേകും.

Related Stories

No stories found.
Times Kerala
timeskerala.com