റീപ്പോ നിരക്ക് 0.25 ശതമാനം കുറച്ച് ആർബിഐ;| RBI repo rate

വായ്പകളുടെ പലിശനിരക്ക് കുറയും
റീപ്പോ നിരക്ക് 0.25 ശതമാനം കുറച്ച് ആർബിഐ;| RBI repo rate
RBI
Published on

മുംബൈ: റിസർവ് ബാങ്ക് (ആർബിഐ) അടിസ്ഥാന പലിശനിരക്ക് (റീപ്പോ റേറ്റ്) വീണ്ടും 0.25 ശതമാനം വെട്ടിക്കുറച്ചു. ഫെബ്രുവരിയിലും കാൽ ശതമാനം കുറച്ചിരുന്നു. 6.25 ശതമാനത്തിൽ നിന്ന് 6 ശതമാനമായാണ് റീപ്പോ ഇന്നു കുറച്ചതെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര വ്യക്തമാക്കി.

ബാങ്കുകൾ വിതരണം ചെയ്യുന്ന ഭവന, വാഹന, വിദ്യാഭ്യാസ, കാർഷിക, സ്വർണപ്പണയ, മറ്റ് വ്യക്തിഗത വായ്പകളുടെ പലിശനിരക്കും ആനുപാതികമായി കുറയുമെന്നത് ജനങ്ങൾക്ക് ആശ്വാസകാര്യമാണ്.

Related Stories

No stories found.
Times Kerala
timeskerala.com