മധ്യപ്രദേശിൽ സർക്കാർ ആശുപത്രിയിൽ നവജാത ശിശുവിന്റെ വിരലുകൾ എലികൾ കടിച്ചു; പ്രതിഷേധിച്ച് ആദിവാസി സംഘടന | Rats bite

ആശുപത്രി ഭരണകൂടം വിവരം മറച്ചു വയ്ക്കുകയൂം തെറ്റിദ്ധരിപ്പിക്കുകയും ചെയ്തുവെന്ന് ആദിവാസി സംഘടന ജയ് ആദിവാസി യുവശക്തി (ജെ‌എ‌വൈ‌എസ്) ആരോപിച്ചു.
 Rats bite
Published on

മധ്യപ്രദേശ്: ഇൻഡോറിലെ മഹാരാജ യശ്വന്ത്റാവു ആശുപത്രിയിൽ നവജാത ശിശുവിന്റെ വിരലുകൾ എലി കടിച്ചു(Rats bite). കുഞ്ഞു മരിച്ച് 4 ദിവസങ്ങൾക്ക് ശേഷമാണ് വിവരം പുറം ലോകം അറിഞ്ഞത്. ആശുപത്രി ഭരണകൂടം വിവരം മറച്ചു വയ്ക്കുകയൂം തെറ്റിദ്ധരിപ്പിക്കുകയും ചെയ്തുവെന്ന് ആദിവാസി സംഘടന ജയ് ആദിവാസി യുവശക്തി (ജെ‌എ‌വൈ‌എസ്) ആരോപിച്ചു.

ആശുപത്രിയിലെ ഐസിയുവിൽ എലികളുടെ കടിയേറ്റ് അടുത്തിടെ രണ്ട് നവജാത ശിശുക്കൾ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത സംഭവം റിപ്പോർട്ട് ചെയ്തത്. ഇതേ തുടർന്ന് തിങ്കളാഴ്ച ആശുപത്രിക്ക് മുന്നിൽ പ്രതിഷേധം നടന്നു.

അതേസമയം, ആശുപത്രി സൂപ്രണ്ടിനെയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരെയും സസ്‌പെൻഡ് ചെയ്യണമെന്നും മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസ് രജിസ്റ്റർ ചെയ്യണമെന്നും സംഘടന ആവശ്യപ്പെട്ടു.

Related Stories

No stories found.
Times Kerala
timeskerala.com