
മുംബൈ: അന്തരിച്ച പ്രമുഖ വ്യവസായിയും, ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാനുമായ രത്തന്‍ ടാറ്റയ്ക്ക് രാജ്യത്തിൻ്റെ അന്ത്യാഞ്ജലി.(Ratan TATA's funeral )
അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിക്കാനായി എത്തുന്നത് നിരവധി പേരാണ്. ഇക്കൂട്ടത്തിൽ വ്യവസായികള്‍, രാഷ്ട്രീയ-സാമൂഹ്യ രംഗത്തെ പ്രുമുഖര്‍ എന്നിവരെല്ലാം ഉൾപ്പെടുന്നു. മുംബൈയിലെ കൊളാബയിലെ വസതിയിലേക്കാണ് ഇവരെല്ലാം എത്തുന്നത്.
സംസ്ക്കാരച്ചടങ്ങുകൾ വൈകീട്ട് 4ന് മുംബൈയിലെ വര്‍ളി ശ്മശാനത്തിൽ നടക്കും. ഔദ്യോഗിക ബഹുമതികളോടെയാണ് അദ്ദേഹത്തിന് വിട നൽകുന്നത്. ഇക്കാര്യം അറിയിച്ചത് മഹാരാഷ്ട്ര മുഖ്യമന്ത്രിയായ ഏക്‌നാഥ് ഷിന്‍ഡെയാണ്.
രാവിലെ 10 മുതല്‍ വൈകിട്ട് 3.30 വരെ ദക്ഷിണ മുംബൈയിലെ നരിമാന്‍ പോയിൻറിലെ നാഷണല്‍ സെൻ്റർ ഫോര്‍ പെര്‍ഫോമിങ്ങ് ആര്‍ട്സിൽ രത്തൻ ടാറ്റയുടെ ഭൗതിക ശരീരം പൊതുദർശനത്തിന് വയ്ക്കുന്നതായിരിക്കും. പൊതുജനങ്ങൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാനായാണിത്.
അദ്ദേഹത്തിൻ്റെ വിയോഗത്തെത്തുടർന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ഇന്ന് സംസ്ഥാന വ്യാപകമായി ദുഃഖാചരണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത് ഇവിടുത്തെ സർക്കാർ ഓഫീസുകളിലെ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടുമെന്നാണ്. മന്ത്രി ദീപക് കേസർകർ പറഞ്ഞത് സംസ്ഥാന സര്‍ക്കാര്‍ ഇന്നു നടത്താനിരുന്ന എല്ലാ പരിപാടികളും റദ്ദാക്കിയതായാണ്.