രത്തന്‍ ടാറ്റയ്ക്ക് ഭാരത് രത്‌ന നല്‍കണം: മഹാരാഷ്ട്ര സര്‍ക്കാര്‍ | Ratan Tata

ഇക്കാര്യം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രമേയം മഹരാഷ്ട്ര മന്ത്രിസഭ പാസാക്കി.
രത്തന്‍ ടാറ്റയ്ക്ക് ഭാരത് രത്‌ന നല്‍കണം: മഹാരാഷ്ട്ര സര്‍ക്കാര്‍ | Ratan Tata
Published on

മുംബൈ: അന്തരിച്ച വ്യവസായ പ്രമുഖൻ രത്തന്‍ ടാറ്റയ്ക്ക് മരണാനന്തര ബഹുമതിയായി ഭാരത് രത്ന പുരസ്ക്കാരം നൽകണമെന്ന് മഹാരാഷ്ട്ര സർക്കാർ. രാജ്യത്തെ പരമോന്നത സിവിലയന്‍ പുരസ്‌കാരമാണ് ഭാരത് രത്‌ന.(Ratan Tata )

ഇക്കാര്യം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രമേയം മഹരാഷ്ട്ര മന്ത്രിസഭ പാസാക്കി.

രത്തൻ ടാറ്റ രാജ്യത്തിൻ്റെ വ്യാവസായിക പുരോഗതിയിലും, ടാറ്റാ ഗ്രൂപ്പിൻ്റെ വളര്‍ച്ചയിലും ഗഅവിസ്മരണീയമായ സംഭാവനകൾ നൽകിയ വ്യക്തിയാണ്. ഇത് കണക്കിലെടുത്ത് ഭാരത് രത്ന പുരസ്ക്കാരം നൽകണമെന്നാണ് മഹാരാഷ്ട്ര സർക്കാരിൻ്റെ ആവശ്യം.

അതേസമയം, അദ്ദേഹത്തിൻ്റെ സംസ്ക്കാര ചടങ്ങുകൾ വൈകീട്ട് 4 മണിക്ക് വര്‍ളി ശ്മശാനത്തില്‍ നടക്കും. ഔദ്യോഗിക ബഹുമതികളോടെയാകും അദ്ദേഹത്തിന് രാജ്യം വിടചൊല്ലുക.

ആഭ്യന്തര മന്ത്രി അമിത് ഷായാണ് കേന്ദ്രത്തിൻ്റെ പ്രതിനിധിയായി ചടങ്ങിൽ പങ്കെടുക്കുന്നത്. രത്തൻ ടാറ്റയുടെ വിയോഗത്തിൽ സംസ്ഥാനത്ത് ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com