ന്യൂഡൽഹി : വിമാനത്തിനുള്ളിൽ എലിയെ കണ്ടതിനെ തുടർന്ന് ഇൻഡിഗോ എയർലൈൻസ് വിമാനം കാൺപൂർ വിമാനത്താവളത്തിൽ മൂന്ന് മണിക്കൂറോളം വൈകി. ഉച്ചയ്ക്ക് 2:55 ന് ഡൽഹിയിലേക്ക് പുറപ്പെടേണ്ട വിമാനം, ക്യാബിനിനുള്ളിൽ എലി ചാടുന്നത് ആരോ ശ്രദ്ധിച്ചപ്പോൾ തന്നെ എല്ലാ യാത്രക്കാരെയും കയറ്റിക്കഴിഞ്ഞിരുന്നു. എലിയുടെ സാന്നിധ്യത്തെക്കുറിച്ച് ഉടൻ തന്നെ എയർലൈൻ ജീവനക്കാരെ അറിയിച്ചു.(Rat On IndiGo Flight )
ഇതേത്തുടർന്ന്, എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. എലിയെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചു. ഏകദേശം ഒന്നര മണിക്കൂറോളം തിരച്ചിൽ തുടർന്നു. വൈകിട്ട് 4:10ന് ഡൽഹിയിൽ എത്തേണ്ട വിമാനം 6:03ന് കാൺപൂരിൽ നിന്ന് പുറപ്പെട്ട് 7:16ന് ഡൽഹിയിൽ ഇറക്കി.