യു.പിയിലെ ദുദ്‍വ നാഷണൽ പാർക്കി​ൽ അപൂർവയിനം പാമ്പുകളെ കണ്ടെത്തി

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Published on

ലക്നോ: യു.പിയിലെ ദുദ്‍വ നാഷണൽ പാർക്കി​ൽ രണ്ട് അപൂർവയിനം പാമ്പുകളെ കണ്ടെത്തി. പാർക്കി​ന്‍റെ ജൈവ സമ്പന്നതക്ക് അടിവരയിടുന്ന കണ്ടെത്തൽ പരിസ്ഥിതി സംരക്ഷകരെയും ഗവേഷകരെയും ഒരുപോലെ ആവേശഭരിതരാക്കി.

യു.പിയിൽ ഒരു നൂറ്റാണ്ട് മുമ്പ് അവസാനമായി കണ്ട പെയിന്‍റഡ് കീൽബാക്ക് (സെനോക്രോഫിസ് സെറാസോഗാസ്റ്റർ), വനങ്ങളിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ബ്രൗൺ വൈൻ പാമ്പ് (അഹെതുല്ല പ്രസീന) എന്നിവയെ ആണ് കണ്ടെത്തിയതെന്ന് പാർക്ക് ഉദ്യോഗസ്ഥരും വന്യജീവി വിദഗ്ധരും പറയുന്നു.

ഏതാനും ആഴ്‌ചകൾക്കു മുമ്പാണ് ജീവശാസ്ത്രജ്ഞരായ വിപിൻ കപൂർ സൈനിയും അപൂർവ് ഗുപ്തയും ദുദ്‌വയിലെ നകൗവനുള്ളക്കു സമീപം ഒരു പെയിന്‍റ്ഡ് കീൽബാക്കിനെ കണ്ടത്. അതിനെ പ്രദേശത്ത് ആദ്യമായി കാണുകയായിരുന്നു. വിഷമില്ലാത്ത പാമ്പിനെ ചത്ത നിലയിൽ ആണ് കണ്ടെത്തിയെങ്കിലും അതി​നെ തിരിച്ചറിഞ്ഞതോടെ പ്രാദേശിക ജൈവവൈവിധ്യ രേഖകളിലേക്കുള്ള പ്രധാന കൂട്ടിച്ചേർക്കലായി.

Related Stories

No stories found.
Times Kerala
timeskerala.com