വിവാഹ വാഗ്ദാനം നൽകി പീഡനം: പഞ്ചാബ് ആം ആദ്മി എംഎൽഎ പോലീസിനു നേരെ വെടിയുതിർത്ത ശേഷം രക്ഷപ്പെട്ടു | Rape

വിവാഹ വാഗ്ദാനം നൽകി എംഎൽഎ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് ആരോപിച്ച് ഒരു സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാ ഇന്ന് രാവിലെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
Rape
Published on

ന്യൂഡൽഹി: ബലാത്സംഗ കേസിൽ അറസ്റ്റിലായ പഞ്ചാബ് എഎപി എംഎൽഎ ഹർമീത് പത്തൻമജ്ര കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു(Rape). എസ്കോർട്ടിംഗ് ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്തതിന് ശേഷമാണ് ഇയാൾ രക്ഷപെട്ടത്. ഗ്രാമവാസികളുടെ സഹായത്തോടെയാണ് ഇയാൾ വെളുത്ത എസ്‌യുവിയിൽ സംഭവസ്ഥലത്ത് നിന്ന് കടന്നതെന്നാണ് വിവരം.

ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. വിവാഹ വാഗ്ദാനം നൽകി എംഎൽഎ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് ആരോപിച്ച് ഒരു സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാ ഇന്ന് രാവിലെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

എന്നാൽ ഇയാളുടെ വീട്ടിൽ പോലീസെത്തി അറസ്റ്റ് ചെയ്യാനുള്ള ശ്രമതിനിടെയാണ് വെടിയുതിർത്ത ശേഷം പത്തൻമജ്ര രക്ഷപെട്ടത്. സംഭവത്തിൽ എംഎൽഎയെ പിടികൂടാനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പഞ്ചാബ് പോലീസ് പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com