ഭോപ്പാൽ: പിന്നാക്ക വിഭാഗത്തിലെ സ്ത്രീകൾക്കെതിരെ അത്യന്തം നീചമായ പരാമർശം നടത്തിയ മധ്യപ്രദേശിലെ കോൺഗ്രസ് എംഎൽഎ ഫൂൽ സിങ് ബരയ്യക്കെതിരെ കടുത്ത പ്രതിഷേധം. ബലാത്സംഗത്തെപ്പോലെയുള്ള ക്രിമിനൽ കുറ്റത്തെ ആത്മീയതയുമായി ബന്ധിപ്പിച്ച എംഎൽഎയെ പാർട്ടിയിൽ നിന്ന് പുറത്താക്കാത്തതിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനം ശക്തമാകുകയാണ്.(Rape promotion statement, Strong protest against Congress MLA)
പിന്നാക്ക സമുദായങ്ങളിലെ സ്ത്രീകൾ ബലാത്സംഗത്തിന് ഇരയാകുന്നു എന്നായിരുന്നു എംഎൽഎയുടെ ആദ്യ പ്രസ്താവന. ഇതിന് പിന്നാലെ, ദളിത്-ആദിവാസി സ്ത്രീകളെ ബലാത്സംഗം ചെയ്താൽ തീർത്ഥാടനത്തിന് തുല്യമായ ആത്മീയ ഗുണം ലഭിക്കുമെന്ന് മതഗ്രന്ഥങ്ങളിൽ പരാമർശമുണ്ടെന്നും അദ്ദേഹം വാദിച്ചു. ഒരു പൊതുവേദിയിൽ വെച്ചായിരുന്നു എംഎൽഎയുടെ ഈ വിവാദ പ്രസംഗം.
എംഎൽഎയെ രാഹുൽ ഗാന്ധി സംരക്ഷിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. നേതാക്കളുടെ രഹസ്യങ്ങൾ പുറത്തുവരുമെന്ന ഭയത്താലാണ് നടപടിയെടുക്കാൻ കോൺഗ്രസ് മടിക്കുന്നതെന്നും ബിജെപി കുറ്റപ്പെടുത്തി.