
അയോധ്യ: മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന രാം ദർബാർ പ്രാൺ പ്രതിഷ്ഠ ചടങ്ങുകൾക്ക് ഇന്ന് തുടക്കമായി(Ram Darbar Pran Pratishtha). ഇന്ന് രാവിലെ 6.30 ന് ആരംഭിച്ച പുണ്യകർമ്മങ്ങൾ ഗംഗാ ദസറ ദിനമായ വ്യാഴാഴ്ചയാണ് അവസാനിക്കുക. രാമക്ഷേത്ര സമുച്ചയത്തിന്റെ മുഴുവൻ നിർമ്മാണവും പൂർത്തിയായതിന്റെ സൂചനകൂടിയാണിത്.
ചടങ്ങുകളിൽ പങ്കെടുക്കാൻ മതനേതാക്കൾക്ക് മാത്രമേ അവസരമുള്ളു. പൊതു ജനങ്ങൾക്കോ രാഷ്ട്രീയ നേതാക്കൾക്കോ പ്രവർത്തകർക്കോ ചടങ്ങിലേക്ക് പ്രവേശനമുണ്ടാകില്ല. രാമ ക്ഷേത്രത്തിലേക്കുള്ള പൊതു ദർശനം സംബന്ധിച്ച അന്തിമ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. അതേസമയം ഒന്നാം നിലയിലേക്ക് പ്രവേശനം അനുവദിക്കില്ല. ക്ഷേത്രത്തിൽ അനുവദിച്ച പാസുകൾ വഴി മണിക്കൂറിൽ 50 ഭക്തർക്ക് മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ.