'റാലി മാർഗരേഖ TVKയ്ക്കും നൽകണം': മദ്രാസ് ഹൈക്കോടതി, നടൻ വിജയ്‌ക്ക് ആശ്വാസം | TVK

അതേസമയം, സേലത്തെ പൊതുയോഗത്തിന് അനുമതി നിഷേധിച്ചു
Rally guidelines should be given to TVK, says Madras High Court, relief for actor Vijay
Published on

ചെന്നൈ: രാഷ്ട്രീയ റാലികൾ നടത്തുന്നതിനുള്ള നിർദ്ദേശങ്ങളടങ്ങിയ മാർഗരേഖയുടെ കരട് നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിനും (ടി.വി.കെ.) നൽകണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. സർക്കാരിൻ്റെ എതിർപ്പ് തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ഈ നിർദ്ദേശം നൽകിയത്.(Rally guidelines should be given to TVK, says Madras High Court, relief for actor Vijay)

ടി.വി.കെ.യുടെ ആദ്യ ഹർജിയിൽ മാർഗരേഖയുടെ പകർപ്പ് ആവശ്യപ്പെട്ടിരുന്നില്ലെന്നും ഓരോ ഘട്ടത്തിലും ടി.വി.കെ. ആവശ്യങ്ങൾ വിപുലീകരിക്കുകയാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ, മാർഗരേഖ നിലവിൽ വരുന്നതിനു മുൻപേ തങ്ങൾക്ക് മുന്നിൽ പോലീസ് നിബന്ധനകൾ വയ്ക്കുന്നതായി ടി.വി.കെ. കോടതിയിൽ ചൂണ്ടിക്കാട്ടി.

ഡിസംബർ നാലിന് നടത്താനിരുന്ന പൊതുയോഗത്തിന് പോലീസ് അനുമതി നിഷേധിച്ചെന്ന് ടി.വി.കെ. ചൂണ്ടിക്കാട്ടി. കാർത്തിക ദീപം ആയതിനാലാണ് തീരുമാനമെന്നായിരുന്നു സർക്കാർ മറുപടി. തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ സേലത്തെ പൊതുയോഗത്തിനാണ് കോടതി അനുമതി നിഷേധിച്ചത്.

ഡിസംബർ നാലിന് പൊതുയോഗം സംഘടിപ്പിക്കാൻ ടി.വി.കെ. നൽകിയ അപേക്ഷ ജില്ലാ പോലീസ് മേധാവി നിരസിച്ചു. കാർത്തിക ദീപം ആയതിനാൽ തിരുവണ്ണാമല ക്ഷേത്രത്തിലെ സുരക്ഷാ ജോലിക്ക് പോലീസുകാരെ നിയോഗിക്കണമെന്നായിരുന്നു വിശദീകരണം. ബാബ്രി മസ്ജിദ് ദിനമായ ഡിസംബർ ആറിന് പൊതുയോഗം അനുവദിക്കില്ലെന്നും എസ്.പി. അറിയിച്ചു.

അതേസമയം, മറ്റൊരു ദിവസത്തേക്ക് അപേക്ഷ നൽകിയാൽ അനുകൂല തീരുമാനം ഉണ്ടാകുമെന്നും പോലീസ് സൂചിപ്പിച്ചു. ഡിസംബർ രണ്ടാം വാരത്തേക്ക് പുതിയ അപേക്ഷ ടി.വി.കെ. നൽകിയേക്കും. കരൂർ ദുരന്തത്തിനു ശേഷം ടി.വി.കെ.യുടെ ആദ്യ യോഗമാണ് സേലത്ത് നിശ്ചയിച്ചിരുന്നത്. വെളിച്ചത്തിൻ്റെ ഉത്സവം അന്ധകാരത്തിൻ്റെ ഉത്സവം ആയി മാറ്റാൻ സർക്കാരിന് താൽപര്യമില്ലെന്ന് ടി.വി.കെ.യുടെ കരൂർ റാലിയെ പരോക്ഷമായി സൂചിപ്പിച്ച് അഡീഷണൽ എ.ജി. കോടതിയിൽ ചൂണ്ടിക്കാട്ടി.

Related Stories

No stories found.
Times Kerala
timeskerala.com