
ന്യൂഡൽഹി: ജമ്മു കശ്മീരിലെ നാല് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബർ 24 ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു(Rajya Sabha election). 2021 മുതൽ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിലേക്കാണ് ദ്വിവത്സര തിരഞ്ഞെടുപ്പ് നടക്കുന്നത്.
അതേ ദിവസം തന്നെ പോളിംഗ് അവസാനിച്ച് ഒരു മണിക്കൂർ കഴിഞ്ഞ് വോട്ടെണ്ണൽ ആരംഭിക്കും. മാത്രമല്ല; മുൻ ജമ്മു കശ്മീർ സംസ്ഥാനം ജമ്മു കശ്മീർ (നിയമസഭയുള്ളത്), ലഡാക്ക് (നിയമസഭയില്ലാത്തത്) എന്നീ കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കപ്പെട്ടതായും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.