ന്യൂഡൽഹി: വ്യാഴാഴ്ച കാലാവധി പൂർത്തിയാക്കുന്ന തമിഴ്‌നാട്ടിൽ നിന്നുള്ള ആറ് അംഗങ്ങൾക്ക് വിട നൽകി രാജ്യസഭ. രാജ്യത്തെ ജനാധിപത്യ പാരമ്പര്യങ്ങൾ ശക്തിപ്പെടുത്തുന്നതിന് അവർ നൽകിയ സംഭാവനകളെ വിവിധ പാർട്ടികളിലെ എംപിമാർ അഭിനന്ദിച്ചു.(Rajya Sabha bids farewell to 6 retiring members)
വിരമിക്കുന്ന അംഗങ്ങളിൽ ഒരാളായ ഡിഎംകെയിലെ പി വിൽസൺ വീണ്ടും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എം മുഹമ്മദ് അബ്ദുള്ള (ഡിഎംകെ), എൻ ചന്ദ്രശേഖരൻ (എഐഎഡിഎംകെ), അൻബുമണി രാമദോസ് (പിഎംകെ), എം ഷൺമുഖം (ഡിഎംകെ), വൈകോ (എംഡിഎംകെ), പി വിൽസൺ (ഡിഎംകെ) എന്നിവരുടെ കാലാവധി വ്യാഴാഴ്ച അവസാനിക്കും.