
ജമ്മു: ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിലെ വിദൂര ഗ്രാമത്തിൽ അടുത്തിടെ ഉണ്ടായ മേഘവിസ്ഫോടനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വളരെയധികം ആശങ്കാകുലനാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഞായറാഴ്ച പറഞ്ഞു. ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള ചില ഇരകളെ സന്ദർശിച്ച ശേഷം ആയിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.(Rajnath after meeting Kishtwar cloudburst victims at Jammu hospital)
പരിക്കേറ്റവരുടെ ചികിത്സയിൽ സംതൃപ്തി പ്രകടിപ്പിച്ച രാജ്‌നാഥ് സിംഗ്, പ്രതികൂല കാലാവസ്ഥയും വഴിമധ്യേ റോഡിൽ പുതിയ മണ്ണിടിച്ചിലും കാരണം മേഘവിസ്ഫോടന ബാധിത പ്രദേശം സന്ദർശിക്കാനുള്ള തന്റെ പദ്ധതി യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞില്ലെന്ന് പറഞ്ഞു.
കേന്ദ്രമന്ത്രിയും ഉദംപൂർ എംപിയുമായ ജിതേന്ദ്ര സിംഗ്, ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ എന്നിവർ പ്രതിരോധ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.