രജനീകാന്തിന്റെ 'കൂലി'ക്ക് 'എ' സര്‍ട്ടിഫിക്കറ്റ് ; നിര്‍മാതാക്കളുടെ അപ്പീൽ തള്ളി മദ്രാസ് ഹൈക്കോടതി | Coolie

സിനിമ കുട്ടികള്‍ക്ക് കാണാന്‍ യോഗ്യമല്ലെന്ന സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തെ ചോദ്യം ചെയ്താണ് നിര്‍മാതാക്കള്‍ അപ്പീൽ നൽകിയത്
Coolie
Published on

രജനീകാന്ത് നായകനായ 'കൂലി'ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെതിരെ സണ്‍ ടിവി നെറ്റ്‌വര്‍ക്ക് ലിമിറ്റഡ് സമര്‍പ്പിച്ച അപ്പീൽ തള്ളി മദ്രാസ് ഹൈക്കോടതി. ജസ്റ്റിസ് ടി വി തമിള്‍സെല്‍വിയാണ് അപ്പീല്‍ തള്ളിയത്. അക്രമാസക്തമായ ഉള്ളടക്കവും പുകവലിയുടെയും മദ്യപാനത്തിന്റെയും തുടര്‍ച്ചയായ ചിത്രീകരണവും കാരണം സിനിമ കുട്ടികള്‍ക്ക് കാണാന്‍ യോഗ്യമല്ലെന്ന സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തെ നിര്‍മാതാക്കള്‍ ചോദ്യം ചെയ്താണ് അപ്പീൽ നൽകിയത്. 18 വയസിന് താഴെയുള്ള കുട്ടികളെ തിയേറ്ററുകളില്‍ സിനിമ കാണുന്നത് വിലക്കുന്ന എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെതിരെയാണ് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്.

എന്നാൽ, മദ്യപിക്കുന്നത് ഉള്‍പ്പടെയുള്ള ചില രംഗങ്ങള്‍ ഒഴിവാക്കിയിട്ടുണ്ടെന്നും മോശം വാക്കുകള്‍ നീക്കം ചെയ്തിട്ടുണ്ടെന്നും ഹര്‍ജിക്കാരന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജെ രവീന്ദ്രന്‍ വാദിച്ചു. അതേസമയം, സെന്‍സര്‍ ബോര്‍ഡിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എആര്‍എല്‍ സുന്ദരേശന്‍ സിനിമയില്‍ അമിതമായ അക്രമം ഉള്ളതിനാല്‍ എ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ പരിശോധനാ സമിതിയും റിവൈസിംഗ് കമ്മിറ്റിയും യോജിക്കുകയായിരുന്നു എന്നും അറിയിച്ചു. ഇതിന് പിന്നാലെയാണ് കോടതി അപ്പീൽ തള്ളിയത്.

Related Stories

No stories found.
Times Kerala
timeskerala.com