
രജനീകാന്തും സംവിധായകൻ ലോകേഷ് കനകരാജും ആദ്യമായി ഒന്നിച്ച ചിത്രം ‘കൂലി’ ഒടിടി റിലീസിന് ഒരുങ്ങുന്നു. ആമസോൺ പ്രൈം വീഡിയോയിൽ സെപ്റ്റംബർ 11 മുതൽ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. തിയേറ്ററുകളിൽ വലിയ വിജയമാണ് ചിത്രം നേടിയത്. റിലീസ് ചെയ്ത് 21 ദിവസത്തിനുള്ളിൽ ഇന്ത്യയിൽ നിന്ന് മാത്രം 282 കോടി കളക്ഷൻ നേടിയ ‘കൂലി’ ലോകേഷ് കനകരാജിന്റെ തുടർച്ചയായ മൂന്നാമത്തെ 400 കോടി ക്ലബ്ബ് ചിത്രമായി മാറി. രജനീകാന്തിനൊപ്പം ബോളിവുഡ് താരം ആമിർ ഖാൻ, നാഗാർജ്ജുന, മലയാള നടൻ സൗബിൻ ഷാഹിർ, ഉപേന്ദ്ര, ശ്രുതി ഹാസൻ തുടങ്ങിയ വലിയൊരു താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.