

ബീഹാർ: രാജ്ഗീറിലെ ഓർഡിനൻസ് ഫാക്ടറി (Rajgir Ordinance Factory) ബോംബിട്ട് തകർക്കുമെന്ന ഭീഷണി. തമിഴ്‌നാട്ടിൽ നിന്ന് അയച്ചതായി കരുതുന്ന ഒരു ഇമെയിൽ വഴിയാണ് ഫാക്ടറി ഭരണകൂടത്തിന് ഭീഷണി സന്ദേശം ലഭിച്ചത്. ഫാക്ടറി പരിസരത്തും ഓഫീസിലുമായി ഏഴ് ശക്തമായ ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അവ എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാമെന്നും ഇമെയിലിൽ പറയുന്നു. ഭീഷണി സന്ദേശം ലഭിച്ച ഉടൻ തന്നെ സിഐഎസ്എഫും പോലീസും ചേർന്ന് ഫാക്ടറിയിൽ വ്യാപകമായ തിരച്ചിൽ നടത്തി.
ഇമെയിൽ ലഭിച്ചതിനെ തുടർന്ന് പ്രാദേശിക പോലീസ്, സുരക്ഷാ ഏജൻസികൾക്കൊപ്പം ജാഗ്രതയിലായി. ഡിഎസ്പി സുനിൽ കുമാർ സിംഗ് ഭീഷണി സ്ഥിരീകരിക്കുകയും ഇമെയിലിൽ പ്രകോപനപരവും അതീവ ഗുരുതരവുമായ ഭാഷയാണ് ഉപയോഗിച്ചിട്ടുള്ളതെന്നും അറിയിച്ചു. സംഭവത്തെക്കുറിച്ച് കേന്ദ്ര, സംസ്ഥാന അന്വേഷണ ഏജൻസികൾ, പ്രതിരോധ മന്ത്രാലയം, ജില്ലാ ഭരണകൂടം എന്നിവ സംയുക്തമായി അന്വേഷണം നടത്തുന്നുണ്ട്. ഇമെയിലിന്റെ ഉറവിടം കണ്ടെത്താനും സാങ്കേതിക പരിശോധന നടത്താനും സൈബർ സെല്ലിന് ചുമതല നൽകിയിട്ടുണ്ട്. പാകിസ്ഥാനിലെ ഐഎസ്ഐ, തമിഴ്‌നാട്ടിലെ ഡിഎംകെ, ചെന്നൈയിലെ ഒരു ആരാധനാലയവുമായി ബന്ധപ്പെട്ട വിവാദം എന്നിവയെക്കുറിച്ച് ഇമെയിലിൽ പരാമർശിക്കുന്നുണ്ട്. ഇതിലെ പ്രകോപനപരമായ ഉള്ളടക്കം വർഗീയ സ്പർദ്ധ വളർത്താനുള്ള ശ്രമമായി പോലീസ് കരുതുന്നു.
ഓർഡിനൻസ് ഫാക്ടറിക്ക് മുൻപും സമാനമായ ഭീഷണി ലഭിച്ചിട്ടുള്ളതായി അധികൃതർ അറിയിച്ചു. സുരക്ഷ വർദ്ധിപ്പിക്കുകയും ഫാക്ടറിയുടെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സിഐഎസ്എഫ് ടീം ഫാക്ടറിയിൽ സമഗ്രമായ ആയ തിരച്ചിൽ നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. ജീവനക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷയ്ക്കാണ് പരമമായ മുൻഗണനയെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. മാത്രമല്ല, അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് തടയാനായി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വിഷയത്തിൽ ശ്രദ്ധ കൊടുക്കരുതെന്ന് ഡിഎസ്പി ജനങ്ങളോട് അഭ്യർത്ഥിച്ചു. കുറ്റവാളികളെ കണ്ടെത്തി കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
The Rajgir Ordinance Factory in Bihar received a bomb threat via an email reportedly sent from Tamil Nadu, claiming seven powerful bombs were planted inside the premises. Security agencies, including CISF and local police, launched an extensive search operation after the email, which contained inflammatory language and referenced entities like Pakistan's ISI and the DMK, was received.