രാജസ്ഥാനിലെ മത പരിവർത്തന നിയമം: CBCI സുപ്രീം കോടതിയിൽ; സർക്കാരിന് നോട്ടീസ് | CBCI

ആരെയും ദ്രോഹിക്കാനുള്ള വ്യവസ്ഥകളാണ് ഇതെന്നാണ് ഇവർ പറഞ്ഞത്
Rajasthan's religious conversion law, CBCI moves Supreme Court
Updated on

ന്യൂഡൽഹി: രാജസ്ഥാനിലെ മതപരിവർത്തന നിരോധന നിയമത്തിലെ വ്യവസ്ഥകൾ ചോദ്യം ചെയ്ത് സി.ബി.സി.ഐ. സുപ്രീം കോടതിയെ സമീപിച്ചു. സി.ബി.സി.ഐയുടെ ഹർജി പരിഗണിച്ച കോടതി, രാജസ്ഥാൻ സർക്കാരിന് നോട്ടീസ് അയച്ചു. മറ്റു സംസ്ഥാനങ്ങളിലെ മതപരിവർത്തന നിയമങ്ങൾക്കെതിരായ കേസിനൊപ്പമായിരിക്കും സി.ബി.സി.ഐയുടെ ഹർജിയും സുപ്രീം കോടതി ഇനി പരിഗണിക്കുക.(Rajasthan's religious conversion law, CBCI moves Supreme Court)

സംശയത്തിന്റെ അടിസ്ഥാനത്തിൽ ആരെയും ദ്രോഹിക്കാനുള്ള വ്യവസ്ഥകളാണ് രാജസ്ഥാൻ പാസാക്കിയ മതപരിവർത്തന നിരോധന നിയമത്തിൽ ഉള്ളതെന്ന് സി.ബി.സി.ഐ. ഹർജിയിൽ ചൂണ്ടിക്കാട്ടി. സ്വകാര്യതയും മൗലികാവകാശങ്ങളും ലംഘിക്കുന്ന വ്യവസ്ഥകൾ നിയമത്തിലുണ്ടെന്നും സി.ബി.സി.ഐ. ആരോപിച്ചു.

ജനാധിപത്യപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നിയമത്തിലെ വിവാദ വ്യവസ്ഥകൾക്കെതിരെ കോടതിയെ സമീപിച്ചതെന്നും സി.ബി.സി.ഐ. വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com