
ജയ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ സഞ്ചരിച്ച ചാർട്ടേഡ് വിമാനം ലാൻഡ് ചെയ്തതിൽ വന്ന പിഴവിനെ തുടർന്ന് രണ്ട് പൈലറ്റുമാരെ പിരിച്ചു വിട്ടു(chartered plane). ജൂലൈ 31 ന് മുഖ്യമന്ത്രി ഡൽഹിയിൽ നിന്ന് ഫലോഡിയിലേക്ക് പോകവെയാണ് സംഭവം നടന്നത്.
ഫാൽക്കൺ 2000 വിമാനം ഫലോഡി വ്യോമസേനാ സ്റ്റേഷനിലെ ഒരു എയർസ്ട്രിപ്പിൽ ലാൻഡ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, ഓപ്പറേഷൻ സിന്ദൂരിനിടെ അറ്റകുറ്റപ്പണി നടത്തിയ സിവിൽ എയർസ്ട്രിപ്പിലാണ് വിമാനം ലാൻഡ് ചെയ്തത്.
രണ്ട് എയർസ്ട്രിപ്പുകളും ഒരുപോലെ ഉണ്ടായതാണ് പൈലറ്റിന് മാറിപോകാൻ കാരണമായത്. എന്നാൽ ലാൻഡിങ്ങിലെ പിഴവ് മനസിലായതോടെ വിമാനം 5 കിലോമീറ്റർ അകലെയുള്ള സൈനിക വ്യോമതാവളത്തിലേക്ക് പറക്കുകയായിരുന്നു.