‘മിസ് യൂണിവേഴ്‌സ് ഇന്ത്യ’ യായി രാജസ്ഥാൻ സുന്ദരി മനിക വിശ്വകർമ്മ | Miss Universe India

തായ്ലൻഡിൽ ഈ വർഷം നടക്കുന്ന മിസ് യൂണിവേഴ്സ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മനിക പങ്കെടുക്കും
‘മിസ് യൂണിവേഴ്‌സ് ഇന്ത്യ’ യായി രാജസ്ഥാൻ സുന്ദരി മനിക വിശ്വകർമ്മ | Miss Universe India
Published on

2025 ലെ മിസ്സ് യൂണിവേഴ്സ് ഇന്ത്യയായി മണിക വിശ്വകർമയെ തിരഞ്ഞെടുത്തു. തായ്ലൻഡിൽ ഈ വർഷം അവസാനം നടക്കുന്ന മിസ് യൂണിവേഴ്സ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഈ രാജസ്ഥാൻ സുന്ദരി പങ്കെടുക്കും. 22-കാരിയായ മനിക രാജസ്ഥാനിലെ ഗംഗാറാം സ്വദേശിയാണ്. മുൻ മിസ് യൂണിവേഴ്‌സ് ഇന്ത്യ 2024 റിയ സിൻഹയിൽനിന്ന് മനിക കിരീടം ഏറ്റുവാങ്ങി. മത്സരത്തിൽ തന്യ ശർമ ഫസ്റ്റ് റണ്ണറപ്പായി. അമിഷി കൗശിക് തേർഡ് റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു.

48 മത്സരാര്‍ത്ഥികളായിരുന്നു ഇത്തവണ ഉണ്ടായിരുന്നത്. ഡൽഹി സർവകലാശാലയിൽ പൊളിറ്റിക്കൽ സയൻസും ഇക്കണോമിക്‌സും പഠിക്കുന്ന അവസാന വർഷ വിദ്യാർത്ഥിനിയാണ് മനിക. ക്ലാസിക്കൽ നർത്തകിയും ചിത്രകാരിയുമാണ്.

Manika

കൂടാതെ ന്യൂറോ ഡൈവേർജെൻസിനെക്കുറിച്ച് അവബോധം വളർത്താൻ ലക്ഷ്യമിട്ടുള്ള പ്ലാറ്റ്‌ഫോമായ ന്യൂറോനോവയുടെ സ്ഥാപകയുമാണ് മനിക കഴിഞ്ഞ വര്‍ഷം മിസ് യൂണിവേഴ്‌സ് രാജസ്ഥാന്‍ കിരീടവും നേടിയിരുന്നു.

2025 നവംബറിൽ തായ്‌ലൻഡിൽ നടക്കാനിരിക്കുന്ന 74-ാമത് മിസ്സ് യൂണിവേഴ്‌സ് മത്സരത്തിൽ ഏകദേശം 130 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളാണ് പങ്കെടുക്കുന്നത്. മത്സരത്തിൽ മണിക ഇന്ത്യയെ പ്രതിനിധീകരിക്കും.

Related Stories

No stories found.
Times Kerala
timeskerala.com