
ഷിംല: ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ ശക്തമായ മഴയിലും മണ്ണിടിച്ചിലിലും കാണാതായവർക്കായി തിരച്ചിൽ തുടരുന്നു(landslides). 34 പേരെയാണ് സംഭവത്തിൽ കാണാതായത്. ഇവരെ കണ്ടെത്തുന്നതിനായി രക്ഷാപ്രവർത്തകർ തിരച്ചിൽ പുനരാരംഭിച്ചതായാണ് വിവരം.
മാണ്ഡി ജില്ലയിലാണ് കനത്ത നാശനഷ്ടം രേഖപെടുത്തിയതെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. ജില്ലയിൽ 14 പാലങ്ങളും 148 വീടുകളും രണ്ട് കടകളും ഒലിച്ചുപോയി. 11 പേർക്ക് ജീവൻ നഷ്ടമാകുകയും ചെയ്തു. അതേസമയം മരണ സംഖ്യാ ഇനിയും ഉയരാനാണ് സാധ്യതയെന്ന് ഹിമാചൽ പ്രദേശ് സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ അറിയിച്ചു.