National
മഴയും മഴകെടുതിയും: ചണ്ഡീഗഗഢിൽ മരണ സംഖ്യ 55 ആയി; ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു | floods
വെള്ളപ്പൊക്കം കുറഞ്ഞു തുടങ്ങിയതിനാൽ, സംസ്ഥാനത്തുടനീളം ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ചണ്ഡീഗഢ്: സംസ്ഥാനത്ത് മഴയിലും മഴക്കെടുതിയിലും മരിച്ചവരുടെ എണ്ണം 55 ആയി(floods). 18 ജില്ലകളിലായി 1,92,380.05 ഹെക്ടർ ഭൂമിയിലെ വിളകൾ നശിച്ചു. നിലവിൽ 111 ദുരിതാശ്വാസ ക്യാമ്പുകളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്.
ഇവിടങ്ങളിൽ 4,585 പേരാണ് ഉള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇവിടെ നിന്നും 40 പേർ മടങ്ങി പോയതോടെ ഒഴിപ്പിച്ചവരുടെ എണ്ണം 23,337 ആയിട്ടുണ്ട്.
അതേസമയം, വെള്ളപ്പൊക്കം കുറഞ്ഞു തുടങ്ങിയതിനാൽ, സംസ്ഥാനത്തുടനീളം ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. വെള്ളം കെട്ടി നിന്ന പ്രദേശങ്ങളിൽ രോഗങ്ങൾ പടർന്നുപിടിക്കുന്നത് തടയാൻ പ്രത്യേക നടപടികൾ സ്വീകരിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.