
ചെന്നൈ: തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കൽ മേഖലകളിൽ മാർച്ച് 10-ാം തീയതി മുതൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു (Tamil Nadu Rain Alert). ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറിൽ തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ വരണ്ട കാലാവസ്ഥയായിരുന്നു. തമിഴ്‌നാട്, പുതുച്ചേരി, കാരക്കൽ എന്നിവിടങ്ങളിൽ ഇന്ന് സാധാരണയായി വരണ്ട കാലാവസ്ഥയായിരിക്കും. രാവിലെ നേരിയ മൂടൽമഞ്ഞ്. മാർച്ച് 9 വരെ ഈ സ്ഥിതി തുടരാനാണ് സാധ്യത എന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇന്ന് മുതൽ മാർച്ച് 9 വരെ തമിഴ്‌നാട്ടിലെ ചില സ്ഥലങ്ങളിൽ സാധാരണയേക്കാൾ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില രേഖപ്പെടുത്താൻ സാധ്യതയുണ്ട്.മാർച്ച് 10, 11 തീയതികളിൽ തമിഴ്‌നാട്, പുതുച്ചേരി, കാരക്കൽ എന്നിവിടങ്ങളിലെ ചില സ്ഥലങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ട്. ചെന്നൈയിലും പരിസര പ്രദേശങ്ങളിലും ഇന്ന് ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. രാവിലെ നേരിയ മൂടൽമഞ്ഞ് അനുഭവപ്പെടും- കാലാവസ്ഥാ വകുപ്പ് അറിയിച്ചു.