National
മഴയും മണ്ണിടിച്ചിലും: മണാലിയിൽ കടകൾ ഒലിച്ചു പോയി; നിരവധി കെട്ടിടങ്ങൾ തകർന്നു | landslides
റോഡിലേക്ക് മണ്ണിടിഞ്ഞു വീണതിനാൽ സുരക്ഷ മാനിച്ച് ദേശീയപാതകൾ അടച്ചു.
ഷിംല: ഹിമാചൽ പ്രദേശിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ(landslides). മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മണാലിയിൽ നിരവധി കടകൾ ഒലിച്ചു പോയതായാണ് വിവരം. നിരവധി കെട്ടിടങ്ങൾ തകർന്നു.
റോഡിലേക്ക് മണ്ണിടിഞ്ഞു വീണതിനാൽ സുരക്ഷ മാനിച്ച് ദേശീയപാതകൾ അടച്ചു. കാംഗ്ര, ചമ്പ, ലാഹൗൾ, സ്പിതി ജില്ലകളിൽ തീവ്രമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം ആർക്കും ജീവഹാനി ഉണ്ടായതായി വിവരമില്ല.