

ന്യൂഡൽഹി: ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ ഫെബ്രുവരി 15നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത ദുരന്തത്തിന്റെ വിഡിയോ ലിങ്കുകൾ നീക്കം ചെയ്യാൻ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിന് റെയിൽവേയുടെ നോട്ടീസ്.
285 സമൂഹമാധ്യമ ലിങ്കുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 17നാണ് എക്സിന് റെയിൽവേ ബോർഡ് നോട്ടീസ് നൽകിയിരിക്കുന്നത്. ധാർമിക മാനദണ്ഡങ്ങൾക്ക് വിരുദ്ധം, സമൂഹമാധ്യമ ഉള്ളടക്കനയത്തിന് എതിര്, ക്രമസമാധാന പ്രശ്നങ്ങൾ തുടങ്ങിയ കാരണങ്ങളാണ് വിഡിയോ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടുള്ള നോട്ടീസിൽ പറയുന്നത്.