
മുംബൈ: വരാനിരിക്കുന്ന ഗണേശോത്സവത്തിനായി യാത്ര ചെയ്യുന്ന ഭക്തർക്ക് ആശ്വാസമായി, കനത്ത തിരക്ക് കണക്കിലെടുത്ത് റെയിൽവേ 367 അധിക ട്രെയിൻ സർവീസുകൾ നടത്തുമെന്ന് മഹാരാഷ്ട്ര സർക്കാർ ചൊവ്വാഴ്ച അറിയിച്ചു. ഇത് മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത് ഗണ്യമായ വർദ്ധനവാണ്.(Railways to run 367 additional train services in Maharashtra for Ganesh festival)
റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞതിനെ ഉദ്ധരിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആണ് ഇക്കാര്യം അറിയിച്ചത്. പ്രത്യേക ട്രെയിനുകൾ ആയിരക്കണക്കിന് ഗണേശ ഭക്തർക്ക്, പ്രത്യേകിച്ച് മുംബൈയിൽ നിന്ന് കൊങ്കൺ മേഖലയിലേക്കും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും യാത്ര ചെയ്യുന്നവർക്ക് പ്രയോജനം ചെയ്യുമെന്ന് ആണ് അദ്ദേഹം പറഞ്ഞത്.