കുപ്പിവെള്ളത്തിന്റെ വിലകുറച്ച് റെയില്‍വേ; മാറ്റം സെപ്റ്റംബര്‍ 22 മുതല്‍ |rail neer

സെപ്റ്റംബര്‍ 22-ാം തീയതി മുതല്‍ വിലക്കുറവ് നിലവില്‍ വരും.
rail neer
Published on

ഡല്‍ഹി: ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും വില്‍ക്കുന്ന കുപ്പിവെള്ളത്തിന്റെ വിലകുറച്ച് റെയില്‍വേ.റെയില്‍ നീര്‍ എന്ന പേരില്‍ നൽകുന്ന വെള്ളത്തിന് വാങ്ങുന്ന രൂപയിൽ മാറ്റം ഉണ്ടായിരിക്കുന്നത്. ജിഎസ്ടി പരിഷ്‌കരണത്തിന്റെ മെച്ചം യാത്രക്കാര്‍ക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് മന്ത്രാലയം അറിയിച്ചു.

സെപ്റ്റംബര്‍ 22-ാം തീയതി മുതല്‍ വിലക്കുറവ് നിലവില്‍ വരും. ഇതോടെ ഒരു ലിറ്ററിന്റെ റെയില്‍ നീര്‍ കുപ്പിവെള്ളത്തിന് 14 രൂപയാകും വില. അര ലിറ്റര്‍ റെയില്‍ നീരിന്റെ വില 10 രൂപയില്‍നിന്ന് 9 രൂപയായും കുറച്ചിട്ടുണ്ട്.

റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും വില്‍ക്കുന്ന, ഐആര്‍സിടിസിയുടെയോ റെയില്‍വേയുടെയോ പട്ടികയിലുള്ള മറ്റു ബ്രാന്‍ഡുകളുടെ കുപ്പിവെള്ളത്തിനും ഈ വില വ്യത്യാസം ബാധകമാണ്. അവയ്ക്കും ഒരു ലിറ്ററിന് ഇനി മുതല്‍ 14 രൂപയും അഞ്ഞൂറ് മില്ലിയുടേതിന് 9 രൂപയുമായിരിക്കും വില.

Related Stories

No stories found.
Times Kerala
timeskerala.com