
ഹൈദരാബാദ്: തെലങ്കാനയ്ക്ക് രണ്ട് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ നൽകാനൊരുങ്ങി ഇന്ത്യൻ റെയിൽവേ(Vande Bharat Express trains). ഹൈദരാബാദ്- പൂനെ, സെക്കന്തരാബാദ്-നന്ദേഡ് റൂട്ടിലുമാണ് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ഓടുക.
തീവണ്ടികൾ ഓടി തുടങ്ങുന്നതോടെ ഹൈദരാബാദിനും പൂനെയ്ക്കും ഇടയിലുള്ള യാത്രാ സമയം രണ്ടോ മൂന്നോ മണിക്കൂർ കുറയ്ക്കുമെന്നാണ് വിലയിരുത്തൽ.
ഈ രണ്ട് റൂട്ടുകളും തെലങ്കാനയ്ക്കും മഹാരാഷ്ട്രയ്ക്കും ഇടയിലുള്ള കണക്റ്റിവിറ്റി കൂടുതൽ ശക്തിപ്പെടുത്തുകയും യാത്രക്കാരുടെ ഗതാഗതം സുഗമമാക്കുകയും ചെയ്യും.