

നമ്മുടെ റെയിൽവേയുടെ ശുചിത്വം പണ്ട് തൊട്ടേ വിമർശങ്ങൾ ഏറ്റു വാങ്ങുന്ന ഒന്നാണ്. ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വിമർശനം ഏറ്റു വാങ്ങുന്നത് ഓടുന്ന ട്രെയിനിൽ നിന്നും ഓൺ ബോർഡ് ഹൗസ് കീപ്പിങ് സർവീസ് ജീവകാരൻ ട്രാക്കിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്ന ദൃശ്യമാണ്. ഇന്ത്യൻ ടെക് ആൻഡ് ഇൻഫ്രാ എന്ന എക്സ് പേജിൽ നിന്നുമാണ് വീഡിയോ പങ്ക് വച്ചിരിക്കുന്നത്. വാതിലിന് അടുത്തിരുന്ന യാത്രക്കാരിലാരോ ഒരാളാണ് ആ വീഡിയോ പകർത്തിയത് എന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകും. (Train Waste Management)
ട്രാക്കിലേക്ക് മാലിന്യം വലിച്ചെറിയുന്ന ജീവനകാരൻ അത് തന്റെ ജോലിയുടെ ഭാഗമാണ് എന്ന രീതിയിലാണ് ചെയുന്നത്. ട്രയിനിലെ വേസ്റ്റ് ബിന്നിൽ ഇരുന്ന കറുത്ത മാലിന്യ കവർ നേരെ എടുത്തു പുറത്തേക്ക് യാതൊരു ഭാവഭേദവുമില്ലാതെ കളയുന്നു. പിന്നീട് മറ്റൊരു കറുത്ത പ്ലാസ്റ്റിക് കവർ തിരികെ വേസ്റ്റ് നിക്ഷേപിക്കാനായി ബിന്നിലേക്ക് വയ്ക്കുന്നു.
വീഡിയോ വൈറൽ ആയത്തോടു കൂടി അനേകം വിമർശങ്ങളാണ് റെയിൽവേയും ജീവനക്കാരും ഏറ്റു വാങ്ങുന്നത്. ഒ.ബി.എച്ച്.എസ് ജീവകരാർ കരാർ അടിസ്ഥാനത്തിൽ നിയമിക്കപെടുന്നവരാണ്, 9 മണിക്കൂറിൽ കൂടുതലുള്ള ഷിഫ്റ്റുകൾക്ക് പ്രതിമാസം ഏകദേശം 15,000 രൂപ മാത്രമാണ് അവരുടെ ശമ്പളം. നിയമം അനുശാസിക്കുന്നതിലും കൂടുതൽ സമയം ഇവർ ജോലി ചെയ്യുന്നു. എന്നിട്ടും ട്രെയിനുകൾ ശുചിത്വം പാലിക്കാത്തതിനും അമിത ജോലിക്കും അവർ വിമർശനം കേൾക്കുന്നത് ശരിയല്ല എന്ന് ചിലർ വീഡിയോയ്ക്ക് താഴെ കുറിക്കുന്നു. മറ്റു ചില്ലറ എല്ലാരും മാലിന്യം പുറത്തേക്ക് വലിച്ചു എറിഞ്ഞ് സ്വന്തം സ്ഥലം വൃത്തിയാക്കി സൂക്ഷിക്കുന്ന തിരക്കിലാണ്. നമ്മുടെ പൗരത്വ ബോധം ഇപ്പോഴും 1925-ലാണ് എന്ന് അഭിപ്രായപ്പെട്ടു.