മുസാഫർപൂരിൽ മാതാപിതാക്കൾക്ക് ഒപ്പം ഉറങ്ങി കിടന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഘം പിടിയിൽ; കടത്തിക്കൊണ്ട് പോകാൻ ശ്രമിച്ച കുട്ടിയെ രക്ഷപ്പെടുത്തി, ആറ് പ്രതികൾ അറസ്റ്റിൽ | Child Kidnapping

crime
Updated on

ബീഹാർ: ബിഹാറിലെ മുസാഫർപൂർ റെയിൽവേ പോലീസ് കുട്ടികളെ തട്ടിക്കൊണ്ടു ( Child Kidnapping) പോകുന്ന സംഘത്തെ പിടികൂടി. മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ആറ് പ്രതികളെ അറസ്റ്റ് ചെയ്തു. അതേസമയം പ്രധാന പ്രതിയായ ഡോ. അവിനാശ് ഒളിവിലാണ്. ഇയാളെ പിടികൂടാനായി അന്വേഷണം പുരോഗമിക്കുകയാണ്. കാണാതായ കുട്ടിയെ പോലീസ് സുരക്ഷിതമായി കണ്ടെത്തിയിട്ടുണ്ട്.

2025 ഒക്ടോബർ 3-ന് രാത്രി ഹാജിപൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിൽ സുമിത് കുമാർ ഭാര്യക്കും മൂന്ന് മക്കൾക്കുമൊപ്പം ഉറങ്ങുകയായിരുന്നു. രാവിലെ ഉണർന്നപ്പോൾ മൂന്ന് മക്കളിൽ ഒരാളായ മുഹമ്മദ് ഫഹീം എന്ന രാജാ ബാബുവിനെ കാണാനില്ല. തുടർന്ന് നടത്തിയ തിരച്ചിലിൽ കുട്ടിയെ കണ്ടെത്താൻ കഴിയാതെ വന്നതോടെ ഹാജിപൂർ റെയിൽവേ സ്റ്റേഷനിൽ രേഖാമൂലം പരാതി നൽക്കുകയായിരുന്നു. പരാതിയെ തുടർന്ന് കുട്ടിയെ കണ്ടെത്താനായി ഒരു പ്രത്യേക അന്വേഷണ സംഘത്തെ രൂപികരിച്ചു. അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രികരിച്ച് നടത്തിയ പരിശോധനയിലാണ് തട്ടിക്കൊണ്ടു പോകൽ സംഘത്തിലേക്ക് പോലീസ് എത്തിച്ചേരുന്നത്.

Summary

Railway police in Muzaffarpur busted a child kidnapping gang and successfully rescued a baby who had been abducted from Hajipur railway station on October 3, 2025. Six individuals, including three women, were arrested.

Related Stories

No stories found.
Times Kerala
timeskerala.com