
മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ താനെയിൽ 5 കിലോമീറ്റർ ബുള്ളറ്റ് ട്രെയിൻ തുരങ്കത്തിന് ആരംഭം കുറിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്(Ashwini Vaishnav). തുരങ്കത്തിൽ നിയന്ത്രിത ഡൈനാമൈറ്റ് സ്ഫോടനം നടത്തിയാണ് ഖനന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.
സൂറത്തിനും ബില്ലിമോറയ്ക്കും ഇടയിലുള്ള 50 കിലോമീറ്റർ നീളമുള്ള ആദ്യ ഭാഗം 2027 ഡിസംബറോടെ പൂർത്തിയാകുമെന്നാണ് വിലയിരുത്തൽ. അതേസമയം പദ്ധതിയുടെ പുരോഗതിയെ അശ്വിനി വൈഷ്ണവ് അഭിനന്ദിച്ചു.
മാത്രമല്ല; 21 കിലോമീറ്റർ നീളമുള്ള ഈ തുരങ്കത്തിന്റെ 7 കിലോമീറ്റർ ഭാഗം കടലിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.