
ഹൈദരാബാദ്: തെലങ്കാന വൈദ്യുതി വകുപ്പ് അസിസ്റ്റന്റ് ഡിവിഷണൽ എഞ്ചിനീയറുടെ വീട്ടിലും ബന്ധുക്കളുടെ വീട്ടിലും ഒരേ സമയം റെയ്ഡ് നടത്തി ആന്റി കറപ്ഷൻ ബ്യൂറോ(Raid).
റെയ്‌ഡിൽ രണ്ട് കോടി രൂപ കണ്ടെടുത്തു. പണത്തിന്റെ വലിയൊരു ഭാഗം ബന്ധുവിന്റെ വീട്ടിൽ നിന്നാണ് കണ്ടെത്തിയത്. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് റെയ്ഡ് നടത്തിയത്.
അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നാരോപിച്ച് ഉദ്യോഗസ്ഥർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. അതേസമയം ഓപ്പറേഷനിൽ 15 മുതൽ 18 വരെ അംഗങ്ങൾ പങ്കെടുത്തതായാണ് വിവരം.