ഡൽഹിയിലും ഹരിയാനയിലും ഒരേ സമയം 25 ഇടങ്ങളിൽ റെയ്ഡ്: 6 പ്രധാന ഗുണ്ടാസംഘങ്ങൾ അറസ്റ്റിൽ | Raid

ഓപ്പറേഷന്റെ ഭാഗമായി 300 പോലീസ് അംഗങ്ങൾ 25 ഗ്രൂപ്പുകളായി തിരിഞ്ഞാണ് റെയ്ഡ് നടത്തിയത്.
Raid
Published on

ന്യൂഡൽഹി: ഡൽഹിയിലും ഹരിയാനയിലും കുപ്രസിദ്ധ ഗുണ്ടാസംഘങ്ങളെ പിടികൂടുന്നതിനായി റെയ്ഡുകൾ നടത്തി(Raid). കൊള്ള, കൊലപതാകം, ആയുധക്കടത്ത് എന്നിവയിൽ ഉൾപ്പെട്ടവരെ ലക്ഷയമിട്ടായിരുന്നു നടപടി. ദ്വാരക ജില്ലാ പോലീസാണ് ഒരേ സമയം 25 സ്ഥലങ്ങളിൽ റെയ്ഡുകൾ നടത്തിയത്. ഇതിൽ 19 എണ്ണം ഡൽഹിയിലും 6 എണ്ണം ഹരിയാന-എൻസിആറിലുമാണ് നടത്തിയത്.

ഓപ്പറേഷന്റെ ഭാഗമായി 300 പോലീസ് അംഗങ്ങൾ 25 ഗ്രൂപ്പുകളായി തിരിഞ്ഞാണ് റെയ്ഡ് നടത്തിയത്. അതേസമയം റെയ്‌ഡിൽ 26 പേർ അറസ്റ്റിലായതായാണ് വിവരം. ഇവരുടെ പക്കൽ നിന്നും 35 ലക്ഷം രൂപ, 50 ലക്ഷം വിലവരുന്ന സ്വർണ്ണാഭരണങ്ങൾ, 8 പിസ്റ്റളുകൾ, 29 ലൈവ് കാട്രിഡ്ജുകൾ, 3 മാഗസിനുകൾ, ഒരു ബുള്ളറ്റ് പ്രൂഫ് ടൊയോട്ട ഫോർച്യൂണറും ഒരു ഓഡി കാറും, 14 ആഡംബര വാച്ചുകൾ, ലാപ്‌ടോപ്പുകൾ, ഐപാഡുകൾ, പണം എണ്ണുന്ന യന്ത്രം, വാക്കി-ടോക്കി സെറ്റുകൾ തുടങ്ങിയവ പിടിച്ചെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com